2014 ഏപ്രിൽ 18, വെള്ളിയാഴ്‌ച


സ്കൂൾ മുറ്റം നിറയെ
മറന്നുവെച്ച
ബാല്യങ്ങളുടെ കൂട്ടകരച്ചിൽ !
---

മനുഷ്യൻ
വിശുധനെന്നു എത്ര
വേഷം കെട്ടിയിട്ടും
മായുന്നില്ല കണ്ണിൽ നിന്നും
അശ്ലീലത ! ഛെ
--

ഒളിച്ചേ, കണ്ടേ
മരം ചുറ്റി പ്രണയിച്ചു
രാവും പകലും !
--

കണ്ണാടി
മിനുക്കിയിട്ടും കണ്ണാടിയിൽ
പ്രതിബിംബിക്കുന്നത്
ഹൃദയത്തിന്റെ വൈരൂപ്യം !

2014 ഏപ്രിൽ 13, ഞായറാഴ്‌ച



എവിടെയായിരുന്നാലും
പ്രതിബിംബമായി
കൂടെ കാണും
നിന്റെ കടലാഴത്തിലും ഞാൻ !
ശിഖരങ്ങൾ വെട്ടി കളഞ്ഞോളൂ
എന്നാലും,
നീ പോകുന്നിടത്തെല്ലാം
തണലായിഎന്റെ നിഴൽ വീഴും !
ഏതു ഗ്രീഷ്മത്തിലും
കോരിയെടുക്കാൻ
ഓരോ ശിലയും ഒളിപ്പിക്കുന്നുണ്ട്
ഒരു ജലാശയം !