2011 മാർച്ച് 16, ബുധനാഴ്‌ച

പ്രാര്‍ത്ഥന

കാത്തിരിപ്പിനൊടുവില്‍
മണ്‍പുറ്റില്‍ പതുങ്ങിയ മത്സ്യത്തെ
ആഴത്തില്‍ തൊട്ടു കാണിക്കുന്നു
പുഴ !

2011 മാർച്ച് 15, ചൊവ്വാഴ്ച

പ്രവാചകന്‍

ചുമരുകളില്ലാതെ ഒരു വീട്,
കതകില്ലാതെ ഒരു ജാലകം,
വെളിച്ചം പരത്തി ഒരു വിളക്ക്
ജ്വലിക്കുന്നു.

ദൈവം

രഹസ്യങ്ങള്‍ ഒളിപ്പിക്കുന്ന
ഇടങ്ങളില്‍
വേട്ടപരുന്തു പോലെ
പിന്തുടര്‍ന്ന് നിന്റെ കണ്ണുകള്‍ !

ഹൈക്കു ബ്ലോഗ്‌

മനുഷ്യന്‍-സൃഷ്ടാവ് = ഇസ്ലാം
ഒരു ഇസ്ലാമിക് ഹൈക്കു ജനിക്കുന്നു.
__________________________
ഹൈക്കുവിലേക്ക് രചനകള്‍ ക്ഷണിക്കുന്നു.
അയക്കേണ്ട ഇ മെയില്‍:mnajbhn@gmail.com
അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.